X

ശിഹാബ് ചോറ്റൂരിന്റെ ഹജ്ജ് യാത്ര ഇറാനിലെത്തി; മക്കയിലെത്താന്‍ ഇനി 3000ത്തോളം കിലോമീറ്റര്‍

മലപ്പുറത്തുകാരന്‍ ശിഹാബ് ചോറ്റൂര്‍ പുണ്യ ഹജ്ജിനായി നടന്നു തുടങ്ങിയിട്ട് ഇപ്പോള്‍ ഏഴുമാസം പിന്നിടുന്നു. കനത്ത ചൂടും കൊടും തണുപ്പും പേമാരിയും തുടങ്ങി വഴിയില്‍ വന്ന ഒരുപാട് പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ശിഹാബിന്റെ ഹജ്ജ് യാത്ര ഇറാനിലെത്തിയിരിക്കുകയാണ്.

ഇന്റര്‍നെറ്റില്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് യാത്രയെ കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം. പാകിസ്താനില്‍ തനിക്കൊരു പ്രയാസവും നേരിട്ടില്ലെന്നും അദ്ദേഹം. ഇറാനില്‍ നല്ല സ്വീകരണമാണ് ചോറ്റൂരിന് ലഭിച്ചത്.

2023 ലെ ഹജ്ജിന്റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് വളാഞ്ചേരിയില്‍ നിന്ന് ഷിഹാബ് യാത്ര ആരംഭിച്ചത്. ജൂണ്‍ രണ്ട് തുടങ്ങിയ യാത്രക്ക് പാക് വിസ കിട്ടാത്തത് തടസമായിരുന്നു. വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ എത്തി അവിടെ നിന്നും ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

webdesk13: