കാല്‍നടയായി ഹജ്ജിന് പോകുന്ന മലയാളി യുവാവ് ശിഹാബ് ചോറ്റൂര്‍ ഇറാഖില്‍ നിന്ന് സൗദി അതിര്‍ത്തിയിലേക്ക്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പുതിയ വീഡിയോയിലാണ് നിലവില്‍ ഇറാഖിലുള്ള ശിഹാബ് അവിടെ നിന്നും നേരിട്ട് സൗദിയിലേക്ക് കടക്കാനുള്ള വഴി കണ്ടെത്തിയതായി പറഞ്ഞത്.
ഇറാഖില്‍ നിന്നും കുവൈത്ത്- ബസറ വഴിയാണ് ശിഹാബ് സൗദിയില്‍ പ്രവേശിക്കേണ്ടത്. പക്ഷെ കുവൈത്ത് ഒഴിവാക്കി നേരിട്ട് സൗദി ബോര്‍ഡറിലേക്ക് പോകാനുള്ള വഴി അറിഞ്ഞതായി ശുഹൈബ് അറിയിച്ചു. അതിര്‍ത്തി വഴി പോയാല്‍ കുവൈത്ത് കടക്കാതെ നേരെ സൗദിയിലേക്ക് എത്താമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതനുസരിച്ചാണ് പുതിയ വഴിയിലൂടെയുള്ള യാത്രയെന്നും ശിഹാബ് പറഞ്ഞു.