X

ശിഹാബ് ചോറ്റൂര്‍ സഊദിയില്‍; ഇനി 900 കിലോമീറ്റര്‍

കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീര്‍ത്ഥാടകന്‍ ശിഹാബ് ചോറ്റൂര്‍ ഒടുവില്‍ സൗദി മണ്ണിലെത്തി. കേരളത്തില്‍ നിന്ന് നടന്ന് പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് രാജ്യങ്ങളിലൂടെ നടന്നാണ് അദ്ദേഹം സൗദിയിലെത്തിയത്.  സൗദിയിലെ ഹഫര്‍ ബാത്വിന്‍ വഴിയാണ് മദീനയിലേക്കുള്ള നടത്തം.

കഴിഞ്ഞ ജൂണ്‍ ആദ്യവാരത്തിലാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍ നിന്ന് ശിഹാബ് കാല്‍നട ഹജ്ജ് യാത്ര ആരംഭിച്ചത്.

 

webdesk11: