X

മലപ്പുറത്ത് ഒന്നര വയസുള്ള കുഞ്ഞിന് ഷിഗെല്ല

മലപ്പുറം: ജില്ലയിലെ തിരൂരങ്ങാടി എആര്‍ നഗറിലെ ഒന്നര വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേ സമയം നേരത്തെ കണ്ണൂരിലും പുതിയ ഷിഗെല്ല കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറുവയസുകാരന് ഷിഗല്ലയാണെന്ന് കണ്ടെത്തുകയായിരുന്നു.

ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാര്‍ഡ് പൂവത്തിന് കീഴിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ ആദ്യമായാണ് ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

web desk 1: