X

ഷിഗല്ല ആശങ്ക; കാസര്‍കോട് ജാഗ്രതാ നടപടികള്‍ ശക്തമാക്കി

കാസര്‍കോട് നാല് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നടപടികള്‍ ശക്തമാക്കി. ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണം ഷിഗല്ല ആണെന്ന് ഇന്നലെയാണ് സ്ഥിതീകരിച്ചത്. ഇവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ക്ക് ഷിഗല്ല എന്ന് സ്ഥിരീകരിച്ചത്. 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ എത്തിയത്.

നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.പനി,രക്തം കലര്‍ന്ന മലവിസര്‍ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം എന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

Chandrika Web: