തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലെ ആരോഗ്യരംഗത്ത് സംഭവിച്ച വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഷിബു ബേബിജോണ്‍. ലോകത്തിന് മാതൃകയായ കേരളത്തിലെ ആരോഗ്യരംഗത്തെ സമ്പൂര്‍ണമായി തകര്‍ത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കിരീടം തേടിയുള്ള പ്രയാണമാണ് കെ.കെ ശൈലജ ടീച്ചര്‍ നടത്തുന്നത്. നിപ്പ രാജകുമാരി, കോവിഡ് റാണി എന്ന വിശേഷണങ്ങള്‍ തന്നെയാണ് ആരോഗ്യമന്ത്രിയ്ക്ക് അനുയോജ്യമെന്നും ചെയ്യേണ്ട പണി ചെയ്യാതെ പി.ആര്‍ വര്‍ക്കിന് പിന്നാലെ പോകുന്ന ശൈലജ ടീച്ചറെ മറ്റൊന്നും വിളിക്കാനില്ലെന്നും ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്ക് വിഡിയോയില്‍ പറഞ്ഞു.