റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയിലെ പ്രധാന ആഘോഷമായ ശൈഖ് സായിദ് ഫെസ്റ്റിവെലിന് ഈ മാസം18ന് തുടക്കം കുറിക്കും. വിപുലമായ ഒരുക്കങ്ങളാണ് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ലക്ഷക്കണക്കിനു സന്ദര്‍ശകര്‍ എത്തുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലിന്റെ ഇതുവരെയുളള സജ്ജീകരിണങ്ങള്‍ നോക്കിക്കാണാനും വിലിയരുത്താനുമായി യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്റെ ഉപദേഷ്ടാവ് ശൈഖ് ഹംദാന്‍ ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ തിങ്കളാഴ്ച വൈകീട്ട് ഫെസ്റ്റിവെല്‍ നഗരിയിലെത്തി. നിരവധി ഉന്നതോദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പം അദ്ദേഹം ഉത്സവനഗരിയും സംവിധാനങ്ങളും നോക്കിക്കണ്ടു.
അന്താരാഷ്ട്ര നിലവാരവും ആരെയും ആകര്‍ഷിക്കുന്ന ആഘോഷങ്ങളും ഉറപ്പ് വരുത്തിക്കൊണ്ടാണ് സംഘാടക സമിതി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍കാഴ്ചകളും രാജ്യാന്തര കലാ സാംസ്‌കാരിക പരിപാടികളും ഉത്സവ നഗരിയില്‍ വര്‍ണ്ണമഴയായി പെയ്തിറങ്ങും. ഇന്ത്യ ഉള്‍പ്പെടെ അനേകം രാജ്യങ്ങളുടെ പവലിയനുകളും വിപണനകേന്ദ്രങ്ങളും ഇവിയെടുണ്ടാകും. യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചു
ഓരോ വര്‍ഷവും വ്യത്യസ്ത പരിപാടികളുമായാണ് ശൈഖ് സായിദ് ഫെസ്റ്റിവെല്‍ ലക്ഷക്കണക്കിനുപേരെ ആകര്‍ഷിക്കുന്നത്.
ഇരുനൂറില്‍പരം രാജ്യങ്ങളുടെ സാന്നിധ്യവും സാംസ്‌കാരിക വൈവിധ്യങ്ങളും വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കുന്ന യുഎഇയില്‍ ശൈഖ് സായിദ് ഫെസ്റ്റിവെല്‍ അന്താരാഷട്ര് വിനോദസഞ്ചാരികളുടെ ഇടംകൂടിയായി മാറിയിരിക്കുകയാണ്.