അബുദാബി: അബുദാബി അല്‍വത്ബയില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ ഇന്ത്യന്‍ പവലിയനിന്റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ എംബസ്സി കോണ്‍സുല്‍ ഡോ. ബാലാജി രാമസ്വാമി നിര്‍വ്വഹിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വ്യത്യസ്ഥ സ്റ്റാളുകള്‍ അടങ്ങുന്നതാണ് ഇന്ത്യന്‍ പവലിയന്‍. അല്‍വത്ബയിലെത്തുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ പവലിയനില്‍ ആകര്‍ഷകമായ നിരവധി വസ്തുക്കളൊരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ഗാനിം അഹമദ് ഗാനിം, ബറകാത്ത് എക്‌സിബിഷന്‍സ് സിഇഒ ചന്ദ്രന്‍ബേപ്പ്, ജനറല്‍ മാനേജര്‍ അനില്‍ബേപ്പ്, ഓപ്പറേഷന്‍ മാനേജര്‍ ശ്രീനു, ഈവന്റ് മാനേജര്‍ ഹിമാന്‍ഷു കശ്യപ്പ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ശൈഖ് സായിദ് ഫെസ്റ്റിവെല്‍ മാര്‍ച്ച് ഒമ്പതുവരെ തുടരും. മുന്‍വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്ഥമായി ഇത്തവണ നിരവധി പുതുമ നിറഞ്ഞ പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് സായ്ദ് ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ഗാനിം അഹമദ് ഗാനിം ചന്ദ്രികയോട് പറഞ്ഞു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ പരിപാടികളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.