X

ശൈഖ് സായിദ് അവാര്‍ഡ് പ്രഖ്യാപിച്ചു

റസാഖ് ഒരുമനയൂർ

അബുദാബി:യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹയാന്റെ പേരിലുള്ള 17-മത് സായിദ് ബുക്ക് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചു.
22 അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 60 രാജ്യങ്ങളില്‍നിന്നായി 3151 കൃതികളാണ് ഇത്തവണ സായിദ് ബുക്ക് അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്.

യുഎഇ പ്രസിഡന്റ് ഹ
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബിയിലെ സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

സാഹിത്യ വിഭാഗത്തില്‍, 2022-ല്‍ ജോര്‍ദാനിലെ അലന്‍ പബ്ലിഷിംഗ് പുറത്തിറക്കിയ ഇറാഖി കവി അലി ജാഫര്‍ അലാലാഖിന്റെ ‘ഇലാ ഐന്‍ അയ്യത്തൗഹ അല്‍ കസീദ’ എന്ന പുസ്തകമാണ് ഇത്തവണ പുരസ്‌കാരത്തിന്
തെരഞ്ഞെടുക്കപ്പെട്ടത്.

ഒന്നാം സമ്മാനമായി ദശലക്ഷം ദിര്‍ഹവും സ്വര്‍ണ്ണമെഡലും സര്‍ട്ടിഫിക്കറ്റുമാണഅ നല്‍കുക. ഇതര ജേതാക്കള്‍ക്ക് 75,000 ദിര്‍ഹവും സ്വര്‍ണ്ണമെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും.

അറബ്യേതര ഭാഷകളില്‍ ഫ്രഞ്ച് എഴുത്തുകാരനായ മാത്യു ടില്ലിയര്‍ രചിച്ചു 2017-ല്‍ എഡിഷന്‍സ് ഡി ലാ സോര്‍ബോണ്‍ പുറത്തിറക്കിയ ‘ദി ഇന്‍വെന്‍ഷന്‍ ഓഫ് ദി കാഡി എന്ന കൃതിയും അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടു.

യുവ എഴുത്തുകാരുടെ വിഭാഗത്തില്‍ ‘നെഹായത്ത് അല്‍ സഹ്റ’ (മരുഭൂമിയുടെ അവസാനം) എന്ന നോവലിന് അള്‍ജീരിയന്‍ എഴുത്തുകാരന്‍ സെയ്ദ് ഖത്തീബിയും വിവര്‍ത്തന വിഭാഗത്തില്‍ തുനീഷ്യന്‍ എഴുത്തുകാരന്‍ ചോക്രി അല്‍ സാദിയും അവാര്‍ഡിന് അര്‍ഹനായി.

കല-സാഹിത്യ നിരൂപണ വിഭാഗത്തില്‍ ടുണീഷ്യയില്‍ നിന്നുള്ള ഡോ. ജലീല അല്‍ ത്രിതാര്‍ തെരഞ്ഞെടുക്കപ്പെട്ടു.
പബ്ലിഷിംഗ് ആന്‍ഡ് ടെക്‌നോളജി വിഭാഗത്തില്‍ ഈജിപ്ഷ്യന്‍ പബ്ലിഷിംഗ് ഹൗസായ ഡാര്‍ എലയിന്‍ പബ്ലിഷിംഗാണ് അവാര്‍ഡിനര്‍ഹരായത്.

അറബ് ബൗദ്ധിക-സാംസ്‌കാരിക-സാമൂഹിക ജീവിതത്തെ സാഹിത്യ ലെന്‍സിലൂടെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പ്രതീകമാണ് ശൈഖ് സായിദ് ബുക്ക് അവാര്‍ഡെന്ന് ഡിസിടി അബുദാബി ചെയര്‍മാനും എസ്ഇസഡ്ബിഎ ട്രസ്റ്റി ബോര്‍ഡ് അംഗവുമായ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു.

webdesk14: