‘മാത്യു’ കൊടുങ്കാറ്റ് നാശം വിതച്ച ഹെയ്തിയിലേക്ക് സ്വന്തം വിമാനത്തില്‍ സഹായമെത്തിച്ച് ദുബൈ അമീര്‍ ശൈഖ് മുഹമ്മദ്. രണ്ടരക്കോടിയോളം രൂപ വിലവരുന്ന 90 ടണ്‍ അടിയന്തര സാമഗ്രികളുമായാണ് ശൈഖ് മുഹമ്മദിന്റെ ബോയിങ് 747 വിമാനം കരീബിയന്‍ ദ്വീപുരാഷ്ട്രത്തിലേക്ക് പറന്നത്. ദരിദ്രരാഷ്ട്രമായ ഹെയ്തിയില്‍ മാത്യു കൊടുങ്കാറ്റില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു ലക്ഷത്തോളം പേര്‍ താല്‍ക്കാലിക കേന്ദ്രങ്ങളിലാണ് താമസം.
ശൈഖ് മുഹമ്മദിന്റെ ഭാര്യ പ്രിന്‍സസ് ഹയാ ബിന്‍ത് അല്‍ ഹുസൈന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ടെന്റുകള്‍, മരുന്നുകള്‍, മെഡിക്കല്‍ സാമഗ്രികള്‍, കൊതുകുവലകള്‍, ജലശുചീകരണ സംവിധാനങ്ങള്‍ തുടങ്ങിയവ ഹെയ്തിയിലെത്തിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ നേതൃത്വം നല്‍കി. 2010-ലെ ഭൂകമ്പം ഹെയ്തിയില്‍ വിതച്ച നാശനഷ്ടങ്ങള്‍ തന്റെ മനസ്സില്‍ മായാതെ ഉണ്ടെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ പ്രിന്‍സസ് ഹയായുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്