X
    Categories: gulfNews

ഷെയ്ഖ് മുഹമ്മദിനും ബെഞ്ചമിന്‍ നെതന്യാഹുവിനും സമാധാന നൊബേല്‍ നാമനിര്‍ദേശം

ദുബൈ: അബൂദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും സമാധാന നൊബേല്‍ നാമനിര്‍ദേശം. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ചരിത്രപരമായ സമാധാന ഉടമ്പടി സാധ്യമാക്കുന്നതില്‍ ഇവരുടെ പങ്ക് പരിഗണിച്ചാണ് നാമനിര്‍ദേശം.

ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധറിച്ച് സ്പുട്‌നിക് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ, വടക്കന്‍ ഐര്‍ലന്‍ഡിലെ സംഘര്‍ഷങ്ങള്‍ പരിഹരിച്ചതിന് വടക്കന്‍ ഐര്‍ലന്റ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് ട്രിംബ്ള്‍ 1998ല്‍ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. ട്രംപ്ള്‍ ആണ് പുരസ്‌കാര സമിതിക്കു മുമ്പാകെ നാമനിര്‍ദേശം സമര്‍പ്പിച്ചത്.

സെപ്തംബറിലാണ് പതിറ്റാണ്ടുകള്‍ നീണ്ട ശത്രുതയ്ക്ക് വിരാമമിട്ട് ഇരുരാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്ര സഹകരണത്തിന് ധാരണയായത്. വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലായിരുന്നു അബ്രഹാം അക്കോര്‍ഡ് എന്ന സമാധാന കരാര്‍ ഒപ്പുവച്ചത്.

നയതന്ത്രബന്ധം സാധാരണ ഗതിയില്‍ ആയതോടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് ആഴം വര്‍ധിച്ചു.

Test User: