ദുബൈ: ഇസ്രയേല്‍ കമ്പനികളേയും നിക്ഷേപകരേയും ബഹിഷ്‌കരിക്കാനുള്ള നിയമം യുഎഇ റദ്ദാക്കി. യു.എ.ഇ – ഫലസ്തീന്‍ സമാധാന കരാറിന്റെ ഭാഗമായാണ് 1972 മുതല്‍ നിലവിലുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള ഫെഡറല്‍ ഉത്തരവ് അറബ് രാഷ്ട്രത്തിന്റെ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍ പുറപ്പെടുവിച്ചത്.
ഇനി മുതല്‍ യുഎഇ കമ്പനികള്‍ക്കും പൗരന്‍മാര്‍ക്കും ഇസ്രയേല്‍ കമ്പനികളുമായും സംരഭകരുമായും പൗരന്‍മാരുമായും കരാറിലേര്‍പ്പെടുന്നതിന് തടസ്സമില്ലെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.
പുതിയ നിയമം നിലവില്‍ വന്നതോടെ ഇനി മുതല്‍ ഇസ്രയേലിന്റെ മുഴുവന്‍ ഉല്‍പന്നങ്ങളും യുഎഇയിലെത്തിക്കുന്നതിനും വിപണനം നടത്തുന്നതിനും തടസ്സങ്ങളുണ്ടാവില്ല. ഇസ്രയേലുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ സാമ്പത്തികരംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റം സൃഷ്ടിക്കാനാവുമെന്നാണ് യുഎഇ പ്രതീക്ഷിക്കുന്നത്.