X

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കും; 27 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തു

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചു. ഇക്കാര്യം പാസ്‌പോർട്ട് വകുപ്പിനെ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറി അലി റെസെ സിദ്ധിഖി പറഞ്ഞു. ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവർ എന്നിവരുടെ പാസ്‌പോർട്ടുകളും റദ്ദാക്കും.

എത്ര പാസ്‌പോർട്ടുകൾ റദ്ദാക്കുമെന്ന കണക്ക് തന്റെ പക്കൽ ഇല്ലെന്ന് അലി റെസെ സിദ്ധിഖി പറഞ്ഞു. അതേസമയം ബംഗ്ലാദേശിലെ സിൽഹട്ട് നഗരത്തിൽ പ്രകടനത്തിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനക്കും 86 പേർക്കുമെതിരെ കേസെടുത്തു.
ഇതോടെ ഷെയ്ഖ് ഹസീനക്കെതിരായ കേസുകളുടെ എണ്ണം 33 ആയി. ഇതിൽ 27 എണ്ണവും കൊലപാതക കേസുകളാണ്. ഹസീനയുടെ സഹോദരി ഷെയ്ഖ് രഹാന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഹസൻ മഹ്മൂദ്, മുൻ നിയമമന്ത്രി അനിസുർ റഹ്മാൻ തുടങ്ങിയവരും കേസിൽ പ്രതികളാണ്.

webdesk14: