X
    Categories: gulfNews

‘അനുഗ്രഹീതമായ നിമിഷമായിരുന്നു അത്’ ; ശൈഖ് മുഹമ്മദിന് കോവിഡ് വാക്‌സിന്‍ എടുത്ത മലയാളി പറയുന്നു

ദുബൈ: യുഎഇയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയികരമായി പുരോഗമിക്കവെ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വാക്‌സിന്‍ സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരു മലയാളിയാണ് ശൈഖ് മുഹമ്മദിന് വാക്‌സിന്‍ നല്‍കിയത്. കോട്ടയം സ്വദേശിയായ ശോശാമ്മ മാത്യു.

ശൈഖ് മുഹമ്മദിനെ കണ്ടുമുട്ടാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. ദൈവം ആ ആഗ്രഹം സാധിപ്പിച്ചുതന്നു. അനുഗ്രഹീതമായൊരു നിമിഷമായിരുന്നു അതെന്ന് ശോശാമ്മ പറയുന്നു. വാക്‌സിനെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഞങ്ങളുടെ സുഖവിവരങ്ങള്‍ തിരക്കി. കോവിഡ് പ്രതിരോധത്തില്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുവെന്ന് ശോശാമ്മ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ആദ്യമായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിനും വാക്‌സിനെടുത്തത് ഈ കോട്ടയംകാരി തന്നെയായിരുന്നു. 1992 മുതല്‍ ദുബൈയില്‍ ജോലി ചെയ്യുന്ന ശോശാമ്മ ഇപ്പോള്‍ യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രിവന്റീവ് മെഡിസിന്‍ വിഭാഗത്തില്‍ സ്റ്റാഫ് നഴ്‌സാണ്.

Test User: