അരുണ്‍ ചാമ്പക്കടവ്
കൊല്ലം: പിതാവിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ഹാദിയയെ കോടതിയില്‍ നവംബര്‍ 27ന് നേരിട്ട് ഹാജരാക്കണമെന്ന സുപ്രീം കോടതി വിധിയില്‍ അതിയായ സന്തോഷവും അള്ളാഹുവിനോട് നന്ദിയും ഉണ്ടെന്ന് ഷെഹിന്‍ ജഹാന്‍. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.
2017 മെയ് 24-ാം തീയതിയിലാണ് ഹൈക്കോടതി ഹാദിയയുടേയും ഷെഫിന്റേയും വിവാഹം റദ്ദാക്കിയത്. പിന്നീട് ഹാദിയയുടെ സമ്മതമില്ലാതെ പിതാവിനൊപ്പം വീട്ടിലേക്ക് അയക്കുകയും ചെയ്തു. ഹാദിയയുടെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഷെഫിനെതിരെയുള്ള അന്വേഷണത്തിന്റെ ആദ്യറിപ്പോര്‍ട്ട് എന്‍.ഐ.എ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു .ഹാദിയയുടെ വാദം 5 തവണ കേരള ഹൈക്കോടതി കേട്ടതാണ്. വിവാഹത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം വിട്ടയയ്ക്കണമെന്നുമാണ് ഹാദിയ ഹൈക്കോടതിയില്‍ പറഞ്ഞിട്ടുള്ളത് .ഹാദിയയെ നേരിട്ട് മൊഴിയെടുക്കണമെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ ആവശ്യവും സുപ്രീം കോടതി തള്ളിയിരുന്നു . ഷെഫിന്‍ജഹാന് വേണ്ടി സുപ്രീം കോടതിയില്‍ പ്രമുഖ അഭിഭാഷകരായ ദുഷ്യന്ത് ദവെ, കപില്‍ സിബല്‍ ,ഹാരീസ് ബീരാന്‍, ഇന്ദിരാ ജെയ്‌സിന്‍ എന്നിവരാണ് ഹാജരാകുന്നത് .