കണ്ണവം: പേരാവൂര്‍ കൊമേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് കണ്ണവം പ്രസിഡന്റ് അയ്യൂബിനെ വധിക്കാന്‍ ശ്രമിച്ചതിനുള്ള പ്രതികാരമെന്ന് അറസ്റ്റിലായ പ്രതികള്‍. കഴിഞ്ഞ ആഴ്ച്ചയാണ് കണ്ണവം ലത്തീഫിയ്യ സ്‌കൂള്‍ ബസ് െ്രെഡവര്‍ കൂടിയായ അയ്യൂബിനെ ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ സ്‌കൂള്‍ ബസ് തടഞ്ഞു വെട്ടിയത്. സംഭവത്തില്‍ മാരകമായി പരിക്കേണ്ട അയ്യൂബ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
പ്രദേശത്തെ സ്ത്രീയെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അക്രമിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതതും അക്രമത്തിനു കാരണമായതായി പ്രതികള്‍ മൊഴി നല്‍കി.
പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റായ അയ്യൂബിനെതിരെ രണ്ടു തവണ നടന്ന വധശ്രമത്തിന് ആര്‍.എസ്.എസ് ശാഖ ശാഖ മുഖ്യശിക്ഷകിനു തന്നെ മറുപടി നല്‍കണമെന്നാണ് പദ്ധതിയിട്ടത്. ഇത് കൊണ്ടാണ് ശ്യാമ പ്രസാദിനെ തെരഞ്ഞെടുത്തതെന്ന് പ്രതികള്‍ സമ്മതിച്ചു.
കൃത്യം നിര്‍വഹിച്ച് വയനാട് വഴി കര്‍ണ്ണാടകയിലേക്ക് കാറില്‍ കടക്കാന്‍ ശ്രമിക്കുമ്പോഴാണ്
മുഴക്കുന്ന് പാറക്കണ്ടം പുത്തംവീട്ടീല്‍ മുഹമ്മദ്(20),മിനിക്കോല്‍ സലീം(26), നീര്‍വേലിസമീറ മന്‍സിലീല്‍ അമീര്‍(26),പാലയോട് തെക്കയില്‍ ഹാഷിം(ഷമീം) എന്നിവര്‍ പിടിയിലായത്. ബോയിസ് ടൗണ്ടിനു സമീപത്തു നിന്നു തലപ്പുഴ എസ്.ഐ.യു.ടെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കണ്ണവം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റംസമ്മതിക്കുകയും ചെയ്തു. ഇന്നു രാവിലെയാണ് അറസ്റ്റ്‌രേഖപ്പെടുത്തിയത്.
കൃത്യം നിര്‍വഹിച്ചത് നാലുപേരാണെങ്കിലും ഗൂഡോലോചനയില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണ്.
മരിച്ച ശ്യാം പ്രസാദിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് കണ്ണവം സേവ കേന്ദ്രത്തിനു സമീപം സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായി എത്തിയ മൃതദേഹം തളിപ്പറമ്പ്,കണ്ണൂര്‍,കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വെച്ചു.