മദീന കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി ‘ശവ്വാല്‍ നിലാവ് 2023’ എന്ന പേരില്‍ പെരുന്നാള്‍ സംഗമം സംഘടിപ്പിച്ചു.ത്വരീഖ് അയൂണിലുള്ള സമാ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജമാല്‍ പാലൊളി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ട്രഷറര്‍ സി എച്ച് ഇബ്രാഹിം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശരീഫ് കാസര്‍കോട്, ജലീല്‍ നഹാസ്, സൈദ് മൂനിയൂര്‍, അഷ്‌റഫ് അയിഞ്ഞിലം, ഗഫൂര്‍ പട്ടാമ്പി, നിസാര്‍ കരുനാഗപള്ളി, കരീം കുരിക്കള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മദീനയിലെ മുഴുവന്‍ പ്രവാസികളെയും ഉള്‍പെടുത്തിയുള്ള പരാപാടിയില്‍ സ്ത്രീകകള്‍ക്ക് വേണ്ടി പാചക മത്സരവും, കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രരചന മത്സരവും സംഘടിപ്പിച്ചിരുന്നു.തുടര്‍ന്ന് സംഗീത നിശയും, കുട്ടികളുടെ ഒപ്പനകള്‍ ഉള്‍പ്പെടെ മറ്റ് കലാ പരിപാടികളും വേദിയില്‍ അരങ്ങേറി.നാട്ടില്‍ നിന്നെത്തിയ പ്രമുഖ സംഗീത കലാ കാരന്‍ നവാസ് പാലേരിയുടെ പാടിയും പറഞ്ഞും എന്ന സംഗീത പരിപാടിയും അരങ്ങേറി. ചടങ്ങില്‍ നവാസ് പാലേരിയെ സൈനു മലയില്‍ മെമന്റോ നല്‍കി ആദരിച്ചു.ആതുര മേഖലകളില്‍ സജീവമായ മദീനയിലെ ആശുപത്രികളിലെ നെയ്‌സുമാരെ വേദിയില്‍ വെച്ച് ആദരിച്ചു.
നിയാസ് മദാഖ്,മഹ്ഫൂസ് കുന്ദമംഗലം, ശമീര്‍ അണ്ടോണ, റഹീസ് ബാലുശേരി, ഹനീഫ കുന്ദമംഗലം, ജംഷിര്‍ വാവാട് എന്നിവര്‍ ആദരം സമ്മാനിച്ചു.പാചക മത്സര വിജയികള്‍ക്ക് ഗഫൂര്‍ അടിവാരവും, ചിത്ര രചന മത്സരങ്ങള്‍ക്ക് നഫ്‌സല്‍ മാസ്റ്ററും സമ്മാനങ്ങള്‍ സമ്മാനിച്ചു. 2023 വര്‍ഷത്തെ ഹജജ് സേവനങ്ങള്‍ക്കായുള്ള വളണ്ടിയര്‍ റജിസ്‌ട്രേഷന്‍ ഉത്ഘാടനം സി എച്ച് ഇബ്രാഹിം വേദിയില്‍ വെച്ച് നിര്‍വ്വഹിച്ചു. ശംസു മലബാര്‍ സ്വാഗതവും ജലീല്‍ കുറ്റ്യാടി നന്ദിയും പറഞ്ഞു ഖിറാഅത്ത് അബൂബക്കര്‍ ഫൈസി നിര്‍വ്വഹിച്ചു.