മൊബൈല്‍ നിര്‍മാതാക്കളായ ഷവോമി 653 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ഡയറക്ടറേറ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തി. ഡ്യൂട്ടിവെട്ടിപ്പ് നടത്തിയെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. ഇന്ത്യയിലുള്ള ഷവോമിയുടെ കരാറുകാര്‍ ഇതിന് വേണ്ടി പ്രവര്‍ത്തിച്ചെന്നും ഡി.ആര്‍.ഐ പറഞ്ഞു. ഇതിന് പിന്നാലെ തുക തിരിച്ചുപിടിക്കുന്നതിന് ഷവോമിക്ക് ഡി.ആര്‍.ഐ നോട്ടീസും നല്‍കി. ഇതോടെ ഷവോമിക്കെതിരെ ഡി.ആര്‍.ഐ നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു.
- 3 years ago
Test User