X

ലൈസന്‍സില്ലാതെ ഷവര്‍മ വിറ്റാല്‍ അഞ്ചു ലക്ഷം രൂപ പിഴ; ആറു മാസം തടവുശിക്ഷയും

തിരുവനന്തപുരം: ഷവര്‍മ വില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ലൈസന്‍സില്ലാതെ ഷവര്‍മ വില്‍പന നടത്തുന്നവര്‍ക്കെതിരെ അഞ്ചു ലക്ഷം രൂപയുടെ പിഴ ചുമത്തും. ആറു മാസം തടവു ശിക്ഷയും ലഭിക്കും. ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാവുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ വില്‍പന തടയാനും ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

പാര്‍സല്‍ നല്‍കുന്ന ഷവര്‍മ പാക്കറ്റുകളില്‍ അതുണ്ടാക്കിയ തിയതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിനു ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രേഖപ്പെടുത്തണം. തൊഴിലാളികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതുപോലെ ഇറച്ചി മുറിക്കുന്നതിന് വൃത്തിയുള്ള കത്തികള്‍ ഉപയോഗിക്കണെന്നും പറയുന്നു. തൊഴില്‍ ദാതാവ് തൊഴിലാളികളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതോടൊപ്പം ഭക്ഷണമുണ്ടാക്കുന്നവര്‍ ഹെയര്‍ ക്യാമ്പും ഗ്ലൗസും ധരിക്കണം.

Chandrika Web: