ഷവര്‍മ്മ യുവാക്കള്‍ക്ക് ഒരു ലഹരിയാണ്. യുവാക്കള്‍ക്ക് മാത്രമല്ല, ആര്‍ക്കും ലഹരി തോന്നുന്ന ഭക്ഷണമാണ് ഷവര്‍മ്മ. ഒരിക്കല്‍ കഴിച്ചുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും കഴിക്കണമെന്ന് തോന്നിപ്പിക്കുന്നതാണ് ഷവര്‍മ്മയുടെ രുചി. ലെബനിലാണ് ഷവര്‍മ്മയുടെ ഉത്ഭവം. അവിടെനിന്നും സൗദ്യ അറേബ്യയിലേക്കും സിറിയ, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളിലേക്കും ഷവര്‍മ്മ എത്തി. ഗള്‍ഫ് രാജ്യത്തെത്തിയ ഷവര്‍മ്മ അവിടെ നിന്ന് കേരളത്തിലേക്കെത്തി. മലപ്പുറത്താണ് ആദ്യമായി ഷവര്‍മ്മയെത്തുന്നത്.
എല്ലില്ലാത്ത ഇറച്ചികൊണ്ടാണ് ഷവര്‍മ്മയുണ്ടാക്കുന്നത്. പാളികളായി മുറിച്ച ഇറച്ചി നീളമുള്ള കമ്പിയില്‍ കോര്‍ത്തെടുത്താണ് ഗ്രില്‍ അടുപ്പിനു മുന്നില്‍ നിന്ന് വേവിച്ചെടുക്കുന്നത്. ഇറച്ചിക്കൊപ്പം ഇരുവശങ്ങളില്‍ തക്കാളി,നാരങ്ങ എന്നിവയും കോര്‍ക്കാറുണ്ട്. പിന്നീട് ഇറച്ചിക്കൊപ്പം പച്ചക്കറികളും ചെറുതാക്കി വെട്ടിയെടുത്താണ് ഷവര്‍മ്മ തയ്യാറാക്കുന്നത്. ഖുബ്ബൂസും കൂട്ടത്തില്‍ വെച്ച് ചുരുട്ടിയെടുത്താല്‍ ഷവര്‍മ്മറെഡി.
എന്നാല്‍ ഷവര്‍മ്മക്കുള്ളിലുള്ള ബോട്ടുലിനം ടോക്‌സിന്‍ എന്ന വിഷാംശം ജീവന് ഭീഷണിയാണ്. ഇത് മരണത്തിന് കാരണമാകുന്ന രീതിയിലുള്ളതാണ്. പൂര്‍ണ്ണമായും വേവിക്കാത്ത ഇറച്ചി ഒന്നിടവിട്ട് ചൂടാക്കിയും തണുപ്പിച്ചുമെടുക്കുമ്പോള്‍ അതില്‍ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉണ്ടാകുന്നു.ഇവയാണ് ബോട്ടുലിനം ടോക്‌സിന്‍ എന്ന വിഷം ഉണ്ടാക്കുന്നത്. കൂടാതെ മയോണൈസ് ചേര്‍ത്ത് കഴിക്കുന്നതും ആരോഗ്യത്തിന് അപകടമാണ്. മയോണൈസ് ഉണ്ടാക്കുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തിലാണെങ്കില്‍ അത് ശരീരത്തെ ദോഷമായി ബാധിക്കുകയും ചെയ്യും. എന്തായാലും ഷവര്‍മ്മയെക്കുറിച്ച് അത്രനല്ല വാര്‍ത്തയല്ല പുറത്തുവരുന്നതെന്ന് ചുരുക്കം. ഷവര്‍മ്മയുണ്ടാക്കുന്ന വൃത്തിയില്ലാത്ത സാഹചര്യവും വിഷാംശവും ജീവന് ഭീഷണിയാണെന്ന് തന്നെ പറയാം.