ക്രൈസ്തവരോടുള്ള സമീപനത്തില്‍ ബി.ജെ.പിക്ക് രണ്ട് മുഖങ്ങളുണ്ടെന്ന് ശശി തരൂര്‍ എംപി. മോദി മികച്ച നേതാവാണെന്നും ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്നുമുള്ള ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.
ഒരു ഭാഗത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നു. മറുഭാഗത്ത് അവര്‍ക്കെതിരെയുള്ള അക്രമങ്ങളും വര്‍ധിക്കുന്നു. പല ന്യൂനപക്ഷ വിരുദ്ധ പ്രസ്ഥാവനകള്‍ക്കും എതിരെ ഒന്നും മിണ്ടാതിരുന്നവരാണ് ബി.ജെ.പി നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ മുഖമല്ല, ബി.ജെ.പിയുടെ ഹിന്ദുത്വ മുഖമാണ് കാണേണ്ടതെന്നും തരൂര്‍. ബിജെപിയുടെ യഥാര്‍ത്ഥ ഹിന്ദുത്വ വിശ്വാസം ഏതെങ്കിലും ന്യൂനപക്ഷത്തിന് അംഗീകരിക്കാന്‍ സാധിക്കുമോ എന്ന് തരൂര്‍ ചോദിച്ചു. ക്രിസ്മസ് സമയത്ത് പള്ളികളില്‍ ആക്രമണം ഉണ്ടായപ്പോള്‍ ഒരു ബി.ജെ.പി നേതാവും പ്രതികരിച്ചില്ല. ക്രിസ്ത്യന്‍ സമുദായത്തിന് മുമ്പില്‍ ഒരു മുഖവും മറ്റൊരിടത്ത് വേറെ മുഖവും ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകും ഏതാണ് യഥാര്‍ത്ഥ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.