X

‘കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ?’; ബാബരി കോടതിവിധിയില്‍ പ്രതികരണവുമായി ശശിതരൂര്‍ എംപി

തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂര്‍. കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ? എന്നായിരുന്നു തരൂരിന്റെ പ്രതികരണം. കേസില്‍ അപ്പീല്‍ പോകണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

‘ബാബരി മസ്ജിദ് കേസ് വിധിച്ച ജഡ്ജിയുടെ വാദം മസ്ജിദ് തകര്‍ക്കാന്‍ ആരും ആസൂത്രണം ചെയ്തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു സംഭവമാണെന്നുമാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പക്ഷെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ? അക്രമാസക്തരായ ഒരു ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിതരാക്കുന്നത് ഒരു കുറ്റമല്ലെങ്കില്‍ ദില്ലി കലാപത്തെത്തുടര്‍ന്നുള്ള കേസ് പിന്നെ എന്താണ് ?’- ശശിതരൂര്‍ പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ഉള്‍പ്പെടെ 32 പ്രതികളെയും സി.ബി.ഐ പ്രത്യേക കോടതി വെറുതെവിടുകയായിരുന്നു. ഗൂഢാലോചനക്ക് തെളിവില്ലെന്ന കാരണം പറഞ്ഞാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബാബരി മസ്ജിദ് കേസ് വിധിച്ച ജഡ്ജിയുടെ വാദം മസ്ജിദ് തകര്‍ക്കാന്‍ ആരും ആസൂത്രണം ചെയ്തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു സംഭവമാണെന്നുമാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പക്ഷെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ? അക്രമാസക്തരായ ഒരു ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിതരാക്കുന്നത് ഒരു കുറ്റമല്ലെങ്കില്‍ ദില്ലി കലാപത്തെത്തുടര്‍ന്നുള്ള കേസ് പിന്നെ എന്താണ് ?

 

chandrika: