ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വീട്ടില്‍ നിന്ന് വിലപ്പെട്ട വിഗ്രഹങ്ങള്‍ മോഷണം പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച ചെമ്പിലുള്ള ഗാന്ധി ഗ്ലാസും മോഷണം പോയതില്‍ പെടുന്നു. നവംബർ 29നാണ് സംഭവം.
ഡല്‍ഹി തുഗ്ലക് പോലീസ് സ്‌റ്റേഷനില്‍ തരൂര്‍ പരാതി നല്‍കി. എന്നാല്‍ ഇതുവരേയും പ്രതിയെ കണ്ടെത്താനായിട്ടില്ല. നടരാജ വിഗ്രഹം, 12 ചെറിയ ഗണേശ വിഗ്രഹം, ഹനുമാന്‍ വിഗ്രഹങ്ങള്‍ 10 എണ്ണം എന്നിവയാണ് മോഷണം പോയത്. സ്വച്ഛ് ഭാരതുമായി ബന്ധപ്പെട്ട് തരൂര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി സമ്മാനിച്ചതാണ് ചെമ്പിലുള്ള ഗാന്ധി ഗ്ലാസ്.
കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന മറ്റു പല പ്രമുഖ രാഷ്ട്രീയ നേതാക്കളും എംപിമാരും താമസിക്കുന്ന ലുതിയന്‍സ് സോണിലെ ലോദി എസ്‌റ്റേറ്റിലാണ് തരൂര്‍ താമസിക്കുന്നത്.