കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിച്ച് എപ്പോഴും ജനശ്രദ്ധ പിടിച്ചു പറ്റുന്ന രാഷ്ട്രീയ നേതാവാണ് ശശി തരൂര്‍ എം.പി. അദ്ദേഹം ചില പ്രത്യേക അവസരങ്ങളില്‍ പ്രയോഗിക്കുന്ന കുറിക്കുകൊള്ളുന്ന ഇംഗ്ലീഷ് വാക്കുകള്‍ പിന്നീട് വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുണ്ട്. ബി.ജെ.പിയെയും മോദിയെയും ഇങ്ങനെ തരൂര്‍ പരിഹസിക്കാറുമുണ്ട്. പുതിയ വാക്കും ബി.ജെ.പിയെ ഉന്നമിട്ടാണ്. anocracy എന്ന ഇംഗ്ലീഷ് വാക്കാണ് തരൂര്‍ പുതുതായി പരിചയപ്പെടുത്തുന്നത്. ജനാധിപത്യത്തില്‍ ഏകാധിപത്യ രീതികളുള്ള ഗവണ്‍മെന്റിനെ വിശേഷിപ്പിക്കുന്ന വാക്കാണിത്. തന്റെ പുതിയ ട്വീറ്റിലാണ് വാക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.
- 3 years ago
Test User
പുതിയ വാക്കുമായി ശശി തരൂര്‍
Related Post