X
    Categories: indiaNews

‘ഇന്ധനവില വര്‍ധനവിലെ ഗ്രേറ്റ് ഇന്ത്യന്‍ കൊള്ള’ ; കണക്കുകള്‍ നിരത്തി തരൂര്‍

തിരുവനന്തപുരം : രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ഇന്ധനവില വര്‍ധനവിലൂടെ നടക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ കൊള്ളയുടെ വിശദാംശങ്ങള്‍ അടങ്ങിയ രസകരമായ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂരിന്റെ പ്രതികരണം.

കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തെ (2014) ടാക്സ് ഈടാക്കിയാല്‍ നിലവിലെ പെട്രോള്‍ വില വെറും 44 രൂപ മാത്രമായി കുറയുമായിരുന്നു. പെട്രോളിയും ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായാല്‍ പെട്രോള്‍ വില 37 രൂപയായി കുറയുമെന്നും കണക്കുകള്‍ നിരത്തി ശശി തരൂര്‍ വിശദീകരിക്കുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ക്രൂഡ് ഓയില്‍ വില 52 ശതമാനത്തോളം കുറഞ്ഞു. 2014ല്‍ പെട്രോളിന്റെ അടിസ്ഥാന വിലയുടെ 50 ശതമാനമായിരുന്നു ടാക്സ് ഈടാക്കിയിരുന്നത്. എന്നാല്‍ 2021 ഫെബ്രുവരിയോടെ ഇത് കുത്തനെ ഉയര്‍ത്തി 200 ശതമാനമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 

 

Test User: