ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ പാര്‍ലമെന്റില്‍ അംഗബലം കുറവാണെങ്കിലും സര്‍ക്കാറിനെ ചോദ്യം ചെയ്യാനുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരത്തു നിന്നുള്ള നിയുക്ത എം.പിയുമായ ഡോ. ശശി തരൂര്‍. ഇത്തവണ പ്രതിപക്ഷ നിരയില്‍ കൂടുതല്‍ ഐക്യമുണ്ടാവുമെന്നും തരൂര്‍ വ്യക്തമാക്കി. പാര്‍ലമെന്റിലെ പ്രകടനം ദുര്‍ബലമാവില്ലെന്നും അദ്ദേഹം ഉറപ്പു പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് ശശി തരൂര്‍ ലോക്‌സഭയിലെത്തുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെതിരെ മിന്നുന്ന വിജയമാണ് അദ്ദേഹം കാഴ്ച വെച്ചത്. ശശി തരൂരിനെ നിയമസഭാ കക്ഷി നേതാവാക്കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ കക്ഷി നേതാവാകാന്‍ തയ്യാറാണെന്ന് തരൂരും വ്യക്തമാക്കിയിരുന്നു.