X
    Categories: CultureNewsViews

കേരളത്തില്‍ യു.ഡി.എഫ് തരംഗം; വോട്ട് മറിച്ചെന്ന ബി.ജെ.പി ആരോപണം പരാജയഭീതികൊണ്ട്: ശശി തരൂര്‍

തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് തരംഗം ഉണ്ടാകുമെന്ന് ശശി തരൂര്‍. ഉയര്‍ന്ന പോളിങ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് വോട്ട് മറിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ഇടതിന് വോട്ടുമറിച്ചെന്ന ബി.ജെ.പിയുടെ ആരോപണം പരാജയഭീതികൊണ്ടാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. വലിയ ആത്മവിശ്വാസം ഉണ്ടെന്നും വിജയം ഉറപ്പാണെന്നും തരൂര്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലാണ് എറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 73.45 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ് ശതമാനം. 10,04,429 പേരാണ് തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ട് ചെയ്തത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: