X

ഇന്ത്യ പാകിസ്ഥാനുമായുള്ള കളി ഉപേക്ഷിച്ചാല്‍ അതു കീഴടങ്ങലിനു തുല്യമെന്ന് ശശി തരൂര്‍

ഇന്ത്യ പാകിസ്ഥാനുമായുള്ള കളി ഉപേക്ഷിച്ചാല്‍ അതു കീഴടങ്ങലിനു തുല്യമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്ഥാനെതിരെ വരുന്ന ലോകകപ്പ് ക്രക്കറ്റില്‍ കളിക്കരുതെന്ന ബി.സി.സി.ഐയുടെ നിലപാടിനെതിരെ ശശി തരൂര്‍ എം.പി. കളി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചാല്‍ അത് പാകിസ്ഥാനോട് കീഴടങ്ങലിനു തുല്യമാവുമെന്നും രണ്ട് പോയിന്റ് പോകുന്നതു കൊണ്ട് മാത്രമല്ല ഇങ്ങനെ ഒരു നിലപാടെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

1999ല്‍ കാര്‍ഗിലിലുണ്ടായ യുദ്ധത്തിന്റെ സമയത്തു പോലും ഇന്ത്യ പാകിസ്ഥാനുമായി കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പുല്‍വാമ ആക്രമണത്തിനു ശേഷം പാകിസ്ഥാനുമായി ലോകകപ്പില്‍ കളിക്കില്ലെന്ന് ബി.സി.സി.ഐ നിലപാടെടുത്തിരുന്നു. പാകിസ്ഥാനെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ താരങ്ങളായ സൗരവ് ഗാംഗുലിയും ഹര്‍ഭജന്‍ സിങ്ങും
രംഗത്തു വന്നിരുന്നു.

web desk 1: