ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഡല്‍ഹി അതിര്‍ത്തിയിലെ വന്‍ പൊലീസ് സാന്നിധ്യത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. നമ്മുടെ ഭരണഘടന ഓരോ പൗരനും രാജ്യത്തിനകത്ത് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വകവച്ചു തന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹാത്രസ് യാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍.
സര്‍ക്കാരിന്റെ മൗനാനുവാദത്തോട് കൂടി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നീതിക്ക് വേണ്ടി സമരം ചെയ്യുക എന്നത് ജനാധിപത്യ വ്യവസ്ഥതയില്‍ പ്രതിപക്ഷത്തിന്റെ ധര്‍മമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം നിയമവിരുദ്ധമാണെന്ന യുപി സര്‍ക്കാരിന്റെ നിലപാടിനെയു തരൂര്‍ വിമര്‍ശിച്ചു.
നേരത്തെയും ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിലെ പൊലീസ് സാന്നിധ്യത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ചൈന, ടിബറ്റ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ പങ്കിടുന്ന അതിര്‍ത്തികളിലെ സൈന്യം പോലെ ഡല്‍ഹി-യുപി അതിര്‍ത്തിയിലെ സൈന്യം പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ഉപമിച്ചു. സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് ഭരണഘടനാ വിരുദ്ധമല്ലേ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന ഹത്രാസിലേക്ക് താന്‍ വരുന്നുണ്ടെന്ന് തരൂര്‍ മുന്‍പ് അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്