X

സുനന്ദയുടേത് ആത്മഹത്യയെന്നതിന് തെളിവില്ല; തെളിഞ്ഞാലും ശശി തരൂരിനെ വിചാരണ ചെയ്യാനാവില്ല; കോടതി വിധി പ്രസ്താവം പുറത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തുവന്നു. പാകിസ്താനി മാധ്യമ പ്രവര്‍ത്തകയുമായി തരൂര്‍ ബന്ധം തുടര്‍ന്നു എന്നുകരുതിയാല്‍ പോലും സുനന്ദ പുഷ്‌കറിന്റ ദുരൂഹമരണ കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി.

തെളിവുകളില്ലാതെ ഒരാളെ വിചാരണക്ക് നിര്‍ബന്ധിക്കാനാകില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെയും സാക്ഷ്യപ്പെടുത്തലുകളും സുനന്ദയുടെ മരണം ആത്മഹത്യയെന്ന് പറയുന്നില്ല. പിന്നയെങ്ങനെ ആത്മഹത്യ പ്രേരണ കുറ്റത്തിന് ശശി തരൂരിനെ വിചാരണ ചെയ്യാനാകും. ഒരു വിലപ്പെട്ട ജീവന്‍ നഷ്ടമായെങ്കിലും ഇതില്‍ എന്തെങ്കിലും തെളിവുകള്‍ മുന്നോട്ടുവെക്കാനില്ലാത്ത സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി നേരിടണമെന്ന് തരൂരിനെ നിര്‍ബന്ധിക്കാനാകില്ലെന്നും റോസ് അവന്യു കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലിന്റെ ഉത്തരവില്‍ പറയുന്നു.

web desk 1: