ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ വൈദ്യ പരിശോധനക്ക് ഹാജരാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഹാജരാക്കിയത്. ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയപ്പോള്‍ പ്രതിയുടെ മുഖത്തിന് പൊള്ളലേറ്റിരുന്നു. ഈ പൊള്ളല്‍ ഗുരുതരമാണോ എന്ന് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിക്കും. വൈദ്യ പരിശോധന പൂര്‍ത്തിയായ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍, കോടതി ഇന്ന് അവധിയായതിനാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിയിലാകും പ്രതിയെ ഹാജരാക്കുക. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയും പൊലീസ് കോടതിയില്‍ നല്‍കും.
കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ സി.ജെ.എം കോടതിയില്‍ റെയില്‍വേ പൊലീസ് നേരത്തെ സമര്‍പ്പിച്ചിട്ടുണ്ട്. തെളിവുകളടക്കം വിവരിച്ച് രണ്ട് പട്ടികയായുള്ള മഹസറും കോടതിക്ക് കൈമാറി.