ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം. വിചാരണ വൈകിപ്പിച്ചത് മനഃപൂര്‍വമാണെന്നും മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിക്കും. ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ അലസതയുണ്ടായി. പൊലീസ് അന്വേഷണം കൃത്യമായി നടത്തി. ഗ്രീഷ്മ ഒളിവില്‍ പോകാന്‍ സാധ്യത കൂടുതലാണ്. കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്നും മാതാപിതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായത്. റിലീസിംഗ് ഓര്‍ഡറുമായി അഭിഭാഷകന്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തി നടപടി പൂര്‍ത്തിയാക്കുകയായിരുന്നു.