X

ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യമില്ല, ഹര്‍ജി തള്ളി ഹൈക്കോടതി

പാറശ്ശാല ഷാരോണ്‍ കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇരുവരുടെയും ജാമ്യ ഹര്‍ജി തള്ളിയത്.

കേസില്‍ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കേസില്‍ പ്രതികളാണ്. കൊലക്കുറ്റത്തിനും തെളിവ് നശിപ്പിച്ച കുറ്റവും എന്നിങ്ങനെയുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഗ്രീഷ്മയാണ് കേസിലെ ഒന്നാം പ്രതി.

കോളേജ് വിദ്യാര്‍ഥിയായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തിയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്.

Test User: