ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി. റിലീസിംഗ് ഓര്‍ഡറുമായി അഭിഭാഷകന്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തി നടപടി പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്നലെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികള്‍ വൈകിയതാണ് ജയില്‍ മോചനം വൈകാന്‍ കാരണം.
ഉപാധികളിലൂടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഷായത്തില്‍ കീടനാശിനി കലര്‍ത്തിയ കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.
കേസിലെ മറ്റു പ്രതികളായ ഗ്രീഷണിയുടെ അമ്മ സിന്ദുവിനും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. 2022 ഒക്ടോബര്‍ 14 നാണ് തമിഴ്‌നാട് വെച്ച് ഗ്രീഷ്മ ശാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്.