X
    Categories: indiaNews

ഡല്‍ഹി വംശഹത്യ; ഷര്‍ജീല്‍ ഇമാമിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയുണ്ടായ വംശഹത്യയുടെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൗരത്വ പ്രക്ഷോഭകനും ജെഎന്‍യു ഗവേഷക വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. യുഎപിഎ പ്രകാരമാണ് അറസ്റ്റ്.

അതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒരിടത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ ഷര്‍ജീലിനെതിരെ കേസെടുത്ത സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിക്ക് പുറമെ യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഷ4ജീലിനെതിരെ രാജ്യദ്രോഹമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നത്.കേസില്‍ ജുലൈ 21 ന് ഷര്‍ജീലിനെ അസമില്‍ നിന്ന് ദില്ലിയില്‍ എത്തിക്കാന്‍ തിരുമാനിച്ചിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുവാഹട്ടിയിലെ ജയിലില്‍ തന്നെ താമസിപ്പിച്ചു. രോഗം ഭേദമായ പിന്നാലെയാണ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തിച്ചത്.

നേരത്തേ ഏപ്രിലില്‍ ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. ഷര്‍ജീല്‍ ഇമാമിനെ ജനുവരി 28 ന് ബീഹാറില്‍ നിന്നാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് ഷര്‍ജീല്‍ പ്രസംഗിച്ചുവെന്നാണ് കേസ്. ജനവരി 16 ന് അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയിലായിരുന്നു ഷര്‍ജീല്‍ പ്രസംഗിച്ചത്.

Test User: