X

ഷാര്‍ജ ഭരണാധികാരിക്ക് കേരളത്തിന്റെ ഊഷ്മള സ്വീകരണം; സന്ദര്‍ശനം അഞ്ചു ദിവസം

FRANKFURT, GERMANY - OCTOBER 7: Sheikh Sultan Bin Mohammed Bin Sultan Al Qassimi, Sultan of Sharjah, attends the opening of the Frankfurt bookfair on October 7, 2004 in Frankfurt, Germany. The Frankfurt Bookfair is the world's largest event of it?s' type and this year has a focal theme of ?Literature of Arabia' will run until October 10, 2004. (Photo by Ralph Orlowski/Getty Images)

തിരുവനന്തപുരം: ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ശൈഖ് സുല്‍ത്താന്‍ കേരളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി ജലീല്‍ എന്നിവരും ഇന്ത്യയിലെ യു.എ.ഇ അംബാസിഡര്‍ ഡോ.അഹമ്മദ് അല്‍ബന്നയും വിമാനത്താവളത്തിലെത്തിയിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഷാര്‍ജ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോ.ശൈഖ് സുല്‍ത്താനെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്. നാളെ ഗവര്‍ണര്‍ പി.സദാശിവം രാജ്ഭവനില്‍ അദ്ദേഹത്തിന് വിരുന്നുനല്‍കും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ച രാജ്ഭവനില്‍ നടക്കും. 25നും 26നും വിവിധ പരിപാടികളില്‍ ഷാര്‍ജ ഭരണാധികാരി പങ്കെടുക്കും. കേരളത്തിന്റെ അതിഥിയായി എത്തിയ ശൈഖ് സുല്‍ത്താന് 27ന് കോഴിക്കോട് സര്‍വകലാശാലയുടെ ഡി ലിറ്റ് സമ്മാനിക്കും.

chandrika: