X

ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഇൻആശ് സൗജന്യ ഉംറ പദ്ധതി യാത്രയയപ്പ് മഹാസംഗമം നടത്തി

ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇൻആശ് 2024, ആദരവ്, ലീഡേഴ്സ് മിറ്റ്, പഠന ക്ലാസ്, സൗജന്യ ഉംറക്ക് തിരഞ്ഞെടുത്തവർക്കുള്ള യാത്രയയപ്പ് മഹാസംഗമം ഷാർജ കെഎംസിസി ഹാളിൽ വെച്ച് നടന്നു. ചെങ്കള പഞ്ചായത്ത് പാർട്ടിക്ക് എന്നും അഭിമാനവും കരുത്തുമാണ്, അതിന്റെ പോഷക ഘടകമായ പഞ്ചായത്ത് കെഎംസിസിയുടെ ഇത്രയും മനോഹരമായി, സൗജന്യ ഉംറ പദ്ധതി എല്ലാം ഉണ്ടായിട്ടും അതിന് ഭാഗ്യം ലഭിക്കാതെ പോയവരും, നമുക്കിടയിൽ തന്നെയുണ്ട്. പഞ്ചായത്ത് കെഎംസിസിക്ക് കീഴിൽ ഭാഗ്യം ലഭിച്ചവർക്കിടയിലാണ് നാമുള്ളത് അവിടെയാണ് പഞ്ചായത്ത് കെഎംസിസി നിമിത്തമാകുന്നത്, ഇങ്ങനെയൊരു പദ്ധതി നടപ്പാക്കിയ നിങ്ങളെ അഭിനന്ദിച്ചുകൊണ്ട്, നിങ്ങളുമായി സംവദിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ ചാരിതാർത്ഥ്യവുമുണ്ട്, എന്നും സംഗമത്തിൽ സംസാരിച്ചുകൊണ്ട് എംഎൽഎ NA നെല്ലിക്കുന്ന് പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്തെ കെഎംസിസിയുടെ ഓരോ പ്രവർത്തനവും എണ്ണിയെണ്ണി പറഞ്ഞു വളരെ വികാരഭാരിതനായാണ് നിസ്സാർ തളങ്കര സംസാരിച്ചത്, അക്കാലത്ത് യുഎഇ യുടെ പലഭാഗത്തുനിന്നും ഇത്രയേറെ ലീഡേഴ്സ് ഷിപ്പ് വന്നു എന്നും അദ്ദേഹം അത്ഭുതത്തോടെയും, ഞങ്ങൾക്ക് പോലും ധൈര്യവും ആത്മവിശ്വാസവും നൽകിയത് അവരാണെന്നും കൂട്ടിച്ചേർത്തു.

കെഎംസിസിയുടെ ഏറ്റവും ചെറിയ ഘടകമായ പഞ്ചായത്ത് കമ്മിറ്റി ആദ്യമായിട്ടായിരിക്കും ഇത്തരമൊരു കാര്യം ചെയ്യുന്നതും (സൗജന്യ ഉംറ പദ്ധതി) ഇങ്ങനെയൊരു മഹാസംഗമം നടത്തുന്നതും, മുന്നോട്ടുവന്ന കമ്മിറ്റിയെ മുക്തഘണ്ടം അഭിനന്ദിച്ചു കൊണ്ട് നിസാർ തളങ്കര സംസാരിച്ചു. പ്രസിഡന്റ് എം എസ് ഷെരീഫ് പൈക്ക അധ്യക്ഷ വഹിച്ച സംഗമം യുഎഇ കെഎംസിസി ട്രഷറർ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. കാസർകോടിന്റെ ജനകീയ എംഎൽഎ NA നെല്ലിക്കുന്ന് മുഖ്യാതിഥിയായി സംബന്ധിച്ചു, എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സി എ ഷാഫി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡന്റ്, ഹാഷിം നൂഞ്ഞേരി, ജില്ലാ പ്രസിഡന്റ്, ഷാഫി തച്ചങ്ങാട്, ജനറൽ സെക്രട്ടറി, ഹംസ മുക്കൂട്, ട്രഷറർ സുബൈർ പള്ളിക്കാൽ, വൈസ് പ്രസിഡന്റ്മാരായ, ഷെരീഫ് പൈക്ക, സെക്രട്ടറി മുഹമ്മദ് മണിയനോടി, മണ്ഡലം പ്രസിഡന്റ് മഹമൂദ് എറിയാൻ, ട്രഷറർ ജലീൽ കടവത്ത്, സംസ്ഥാന വളണ്ടിയർ ക്യാപ്റ്റൻ, ഹക്കീം കരുവാടി, ക്ഷണിതാക്കളായ, അസൈനാർ തെക്കിൽ, ഇഖ്ബാൽ പട്ടാമ്പി, ശരീഫ് ആലംപാടി തുടങ്ങിയവർ സംസാരിച്ചു.

കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിൽ മികവ് തെളിയിച്ച നൗഷാദ് കുഞ്ഞിക്കാനം, ആബിദ് ഷാർജ, എം എസ് ഷെരീഫ് പൈക്ക, ജമാൽ ഖാസി ആലംപാടി, ഹാരിസ് ബേവിഞ്ച, കരീം ചെങ്കള, ഫാറൂഖ് വെള്ളൂറടുക്ക, ഇസ്മാഈൽ ബേവിഞ്ച, ഫൈസൽ ന്യൂ ബേവിഞ്ച, റൗഫ് കാസി ആലംപാടി, എന്നിവർക്ക് നേതാക്കൾ ആദരവ് നൽകി. പഞ്ചായത്ത് ഭാരവാഹികളായ, സമീർ തൈവളപ്പ്, നൗഫൽ എതിർത്തോട്, കാദർ അർക്ക, റസാഖ് റഹ്മാനിയ നഗർ, സാബിത്ത് പിബി സംബന്ധിച്ചു, റാസ റൗഫ് ഖാസിയുടെ ഖിറാഅത്തോടെ ആരംഭിച്ച സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ബാദുഷ പൊവ്വൽ പ്രാർത്ഥന നടത്തി, ജനറൽ സെക്രട്ടറി ജമാൽ ഖാസി സ്വാഗതവും ട്രഷറർ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു.

webdesk13: