ഷാര്‍ജ: ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂരിന്റെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ജീവിത കഥ വിവരിക്കുന്ന ‘മെസ്സി’ ശനിയാഴ്ച ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും. മരിയോ കയോലി രചിച്ച ഈ പുസ്തകം കമാല്‍ വരദൂര്‍ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ലിപി പബ്ളികേഷന്‍സാണ് പ്രസാധകര്‍. നവംബര്‍ 4ന് രാത്രി 8ന് റൈറ്റേഴ്സ് ഫോറം ഹാളിലാണ് പ്രകാശനം. പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.