X

ഷാര്‍ജ രാജ്യാന്തര പുസ്തക മേള; രമേശ് ചെന്നിത്തലയുടെ ജീവചരിത്രം പ്രകാശനം ഞായറാഴ്ച

ഷാര്‍ജ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവുമായ രമേശ് ചെന്നിത്തലയെ കുറിച്ചുള്ള പുസ്തകം ‘രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതുീ’ നവംബര്‍ അഞ്ചിന് പ്രകാശനം ചെയ്യും. ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക് ഫെയറിനോടനുബന്ധിച്ച് റൈറ്റേഴ്‌സ് ഫോറം ഹാളില്‍ ഞായറാഴ്ച രാത്രി എട്ടിനാണ് ചടങ്ങ്.

ഷാര്‍ജ റൂളേഴ്‌സ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് സാലം അബ്ദുറഹ്മാന്‍ സാലം അല്‍ ഖ്വാസിമിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്. ഒരു മലയാളിയുടെ പുസ്തക പ്രകാശനത്തിന് ഷാര്‍ജ രാജകുടുംബാംഗം പങ്കെടുക്കുന്ന അത്യപൂര്‍വതയും ഈ ചടങ്ങിനുണ്ട്. മെയ്ത്രാ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഫൈസല്‍ കോട്ടിക്കോളന്‍ ആദ്യ പ്രതി ഏറ്റുവാങ്ങും. ലുലു ഗ്രൂപ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും.

യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, എലൈറ്റ് ഗ്രൂപ് ചെയര്‍മാന്‍ ആര്‍.ഹരികുമാര്‍ അമ്പലപ്പുഴ, ദുബായ് സില്‍വര്‍ ഹോം റിയല്‍ എസ്റ്റേറ്റ് മാനേജിംഗ് ഡയറക്ടര്‍ വി.ടി സലീം, ഇ ന്‍കാസ് പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും വീക്ഷണം ഓണ്‍ലൈന്‍ ഡെപ്യൂട്ടി എഡിറ്ററുമായ സി.പി രാജശേഖരന്‍ എഴുതിയ രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും എന്ന ജീവചരിത്രം മാതൃഭൂമി ബുക്‌സ് ആണ് പ്രസിദ്ധപ്പെടുത്തുന്നത്. 38 വര്‍ഷമായി മാധ്യമ രംഗത്ത് സജീവമായി നേതൃത്വം നല്‍കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി.പി രാജശേഖരനെ ഈ ചടങ്ങില്‍ ഇന്‍കാസ് യുഎഇ ഘടകം സമഗ്ര സംഭാനകള്‍ക്കുള്ള മാധ്യമ പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് പ്രസിഡന്റ് മഹാദേവന്‍ അറിയിച്ചു.

webdesk11: