X

ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി: സച്ചിദാനന്ദന്‍

ഷാര്‍ജ: ഒരു മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി അയാള്‍ ഭീകരവാദി എന്ന് മുദ്രകുത്തപ്പെടാനും അയാളൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനെന്നും പ്രശസ്ത കവി കെ സച്ചിദാനന്ദന്‍. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി: സച്ചിദാനന്ദന്‍

ഒരു മുസ്ലിം ആയിരിക്കുക എന്നത് ശാപമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നുന്നം അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ കാവ്യസന്ധ്യയിലെ കവിതാ അവതരണത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു കവി.

ഇന്ത്യ എക്കാലത്തേയും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സച്ചിദാനന്ദന്‍ വിമര്‍ശിച്ചു. എന്നാല്‍ ഇപ്പോഴത്തെ ഭരണം കടന്നുവരുന്നതിന് മുന്‍പും മുസ്‌ലിംങ്ങളുടെ സ്ഥിതി ഇതായിരുന്നന്നെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.

അന്നാണ് മുസ്ലിം ഇന്ത്യയ്ക്ക് എത്രമാത്രം പ്രസക്തമാണെന്ന് വ്യക്തമാക്കി മുസ്ലിം എന്ന കവിത എഴുതിയതെന്നും അതിന് ഇക്കാലത്ത് പ്രസക്തി കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ആ കവിത സദസില്‍ ആലപിക്കുകയും ഉണ്ടായി.

ഹിന്ദുത്വവാദികളുടെ ഭീഷണിയാല്‍ ഒരുവേള എഴുത്തുനിര്‍ത്തിയ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനെ പിന്തുണച്ചും മലയാളത്തിന്റെ പ്രിയകവി കവിത ചൊല്ലി.

chandrika: