ഷാര്‍ജ: ജന്മനായുള്ള ശാരീരിക അവസ്ഥകളെ ഈ പെണ്‍കുട്ടി വെല്ലുവിളിച്ചത് അക്ഷരങ്ങളിലൂടെ. വേദനയെ വായനയിലൂടെയും എഴുത്തിലൂടെയും മറികടക്കാനാകുമെന്ന് സ്വയം വിശ്വസിച്ച് മുന്നോട്ടു പോയി. അത് ഇപ്പോള്‍ ‘ജിന്ന് നൂനയുടെ സ്വന്തം’ എന്ന പേരില്‍ നോവലായിരിക്കുന്നു. മാത്രമല്ല, ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ അതിന്റെ പ്രകാശനവും നടന്നു. കണ്ണൂര്‍ കണ്ണപുരം സ്വദേശി റഫ്‌സാന ഖാദര്‍ രചിച്ച ‘ജിന്ന്’ പ്രമുഖ യുഎഇ കവി ഷിഹാബ് അലി ഗാനിം ആണ് പ്രകാശനം ചെയ്തത്.
എഴുത്തുകാരി ഷീല പോള്‍ കോപ്പി ഏറ്റുവാങ്ങി. മുന്‍ മന്ത്രി ഡോ. കെ.ടി ജലീല്‍, ഷാര്‍ജ ബുക് അഥോറിറ്റി എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് മോഹന്‍കുമാര്‍, അധ്യാപിക ഡോ. ജൈനി മോള്‍, എം.സി.എ നാസര്‍, ബഷീര്‍ തിക്കോടി, ഇന്ദുലേഖ, റഫ്‌സാനയുടെ ഉമ്മ മറിയുമ്മ, ബല്‍ഖീസ് മുഹമ്മദലി, മുസ്തഫ കുറ്റിക്കോല്‍, കെ.ടി.പി ഇബ്രാഹിം, ഷൗക്കത്ത് പൂച്ചക്കാടന്‍, ജാസ്മിന്‍ അമ്പലത്തിലകത്ത്, ടി.പി അഷ്‌റഫ്, കെ.വി ഫൈസല്‍ പ്രസംഗിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
കുട്ടിയായിരുന്നപ്പോള്‍ തന്നെ സെലിബ്രല്‍ പാള്‍സി രോഗം ബാധിച്ച റഫ്‌സാന ചെറുപ്പം തൊട്ടേ അക്ഷരങ്ങളെ സ്‌നേഹിച്ചിരുന്നു. എന്ത് കിട്ടിയാലും വായിക്കും. കൈകള്‍ക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും പേന പിടിച്ച് എഴുതാനാകും. അങ്ങനെ കുത്തിക്കുറിച്ച കുറെ സംഭവങ്ങളാണ് പിന്നീടൊരു നോവലായി മാറിയത്.
ശാരീരികാവശതകളെ സര്‍ഗാത്മകമായി നേരിട്ട് റഫ്‌സാന ഖാദര്‍
Tags: sharjabookfestivel