X

മീനച്ചിലാറിനെ കുറിച്ചുള്ള പുസ്തകം രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു

ഷാര്‍ജ: ഡോ. ലത പി.ചെറിയാന്‍ രചിച്ച ‘മീനച്ചില്‍: റിവര്‍ ഓഫ് വെസ്റ്റേണ്‍ ഘട്‌സ്, ഇറ്റ്‌സ് ഫിഷ് ഫോണ ആന്‍ഡ് കണ്‍സര്‍വേഷന്‍ ഇഷ്യൂസ്’ ഷാര്‍ജ പുസ്തക മേളയില്‍ രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.തിരുവല്ല മാര്‍ത്തോമ്മ കോളജിലെ ജന്തുശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലത പി.ചെറിയാന്‍. മീനച്ചിലാറിലെ ശുദ്ധജല മത്സ്യങ്ങളെ കുറിച്ചും മറ്റും ശാസ്ത്രീയ വിവരണങ്ങളുള്ള ആദ്യ പുസ്തകമാണിത്. മീനച്ചിലാറിനെ കുറിച്ചുള്ള പൗരാണികവും ശാസ്ത്രീയവുമായ വിശദാംശങ്ങള്‍, കയ്യേറ്റം മൂലം പുഴ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, മത്സ്യ വൈവിധ്യം എന്നിവ വായനക്കാര്‍ക്ക് ഈ പുസ്തകം സമ്മാനിക്കുന്നു. യുഎഇയിലെ ഡെക്കാന്‍ ഇംപ്രിന്റ് ആണ് പ്രസാധകര്‍. ഇതിന്റെ മലയാള വിവര്‍ത്തനം കൈരളി ബുക്‌സ് പുറത്തിറക്കും.

 

webdesk15: