ദൈവികമായ ഒരു നിയമ സംഹിതക്ക് മുത്വലാഖ് അനുവദിച്ചുകൊടുക്കാനാകില്ലെന്ന സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ചയാണ് സല്‍മാന്‍ ഖുര്‍ഷിദ് വിവാദകരമായ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ പേര്‍സണല്‍ ലോ ബോര്‍ഡ് അംഗങ്ങള്‍ പറയുന്നത് മുത്വലാഖ് ശരിയായ നടപടിയല്ലെങ്കിലും അത് ശരീഅത്ത് അംഗീകരിച്ചതാണ് എന്നാണ്. എന്നാല്‍ നല്ലതല്ലാത്ത ഒരു കാര്യം ശരീഅത്ത് അംഗീകരിക്കുന്നത് എന്റെ സങ്കല്‍പങ്ങളിലേക്ക് വരുന്നില്ല. ഒരു മതത്തിനും ഒരു തെറ്റിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. ശരീഅ ഒരു ദൈവ വിധിയല്ലേ. തെറ്റായ കാര്യം ദൈവ വിധിയായി വരുന്നതിന് നിലനില്‍പ്പുണ്ടാവില്ല’.
സുപ്രീം കോടതിയും സല്‍മാന്‍ ഖുര്‍ശിദന്റെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് വ്യക്തത ഉറപ്പു വരുത്തി. ‘ മുത്വലാഖ് ഒരു നല്ല കാര്യമല്ലെങ്കില്‍ ദൈവത്തിനും അത് വിധിക്കാന്‍ സാധിക്കില്ല. ദൈവ ദൃഷ്ടിയില്‍ തെറ്റായ ഒരു കാര്യത്തിന് മതത്തില്‍ എങ്ങനെ നിലനില്‍പുണ്ടാവും എന്നാണോ നിങ്ങള്‍ ചോദിക്കുന്നത്’. സുപ്രീം കോടതി വ്യക്തത തേടി.