X
    Categories: main stories

ബിഹാറില്‍ മഹാസഖ്യത്തിന് കരുത്ത് പകര്‍ന്ന് ശരദ് യാദവിന്റെ മകള്‍ കോണ്‍ഗ്രസില്‍

പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ മഹാസഖ്യത്തിന് കരുത്ത് പകര്‍ന്ന് ലോക് താന്ത്രിക് ജനാതാദള്‍ (എല്‍ജെഡി) അധ്യക്ഷന്‍ ശരദ് യാദവിന്റെ മകള്‍ സുഭാഷിണി രാജ് റാവു കോണ്‍ഗ്രസില്‍ ചേരുന്നു. ബുധനാഴ്ച ഡല്‍ഹിയിലെത്തി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സുഭാഷിണി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നും റി്‌പ്പോര്‍ട്ടുകള്‍ പറയുന്നു.

ആര്‍ജെഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മഹാസഖ്യമായാണ് ബിഹാറില്‍ മത്സരിക്കുന്നത്. ഉപേന്ദ്ര കുശ്വഹയുടെ ആര്‍എല്‍എസ്പി മഹാസഖ്യം ഉപേക്ഷിച്ച് ബിഎസ്പിയുമായി സഖ്യമുണ്ടാക്കി. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (എച്ച്എം) അധ്യക്ഷന്‍ ജിതിന്‍ റാം മഞ്ജി എന്‍ഡിഎയില്‍ ചേര്‍ന്നു.

ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി)എന്‍ഡിഎയോടൊപ്പമാണ് മത്സരിക്കുന്നത്. എന്‍ഡിഎയിലാണെങ്കിലും ജെഡിയു മത്സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്

ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 243 നിയമസഭാ സീറ്റുകളിലേക്കാണ് ബീഹാര്‍ ഇലക്ഷന്‍ നടക്കുക. നവംബര്‍ 10 ന് ഫലം പ്രഖ്യാപിക്കും.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: