X
    Categories: MoreViews

നിതീഷ്‌കുമാര്‍ മന്ത്രിസഭ താഴെവീണേക്കും; നിര്‍ണായക നീക്കങ്ങളുമായി രാഹുലും ശരത് യാദവും

പട്‌ന: എന്‍ഡിഎ പിന്‍ബലത്തില്‍ ബിഹാറില്‍ രാഷ്ട്രീയ കൂറുമാറ്റം നടത്തിയ ജെഡിയു നേതാവ് നിതീഷ്‌കുമാറിനെതിരെ നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ശരത് യാദവും രംഗത്ത്. ഇന്നു സത്യപ്രതിജ്ഞ ചെയ്ത നിതീഷ്‌കുമാറിന്റെ മന്ത്രിസഭ താഴെ വീണേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മഹാസഖ്യത്തില്‍ വിള്ളലുണ്ടാക്കി ബിജെപിക്കൊപ്പം ചേര്‍ന്ന നീതിഷിനെതിരെ ശക്തമായ പടയൊരുക്കമാണ് നടക്കുന്നത്. തന്നെ അനുകൂലിക്കുന്ന നേതാക്കളുടെയും എം.പിമാരുടെയും യോഗം ജെഡിയു അധ്യക്ഷന്‍ ശരത് യാദവ് ഇന്നു വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേരളം ഘടകവും നിതീഷിന് പിന്തുണ നല്‍കില്ലെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറും അറിയിച്ചിട്ടുണ്ട്. നിതീഷ് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ശരത് യാദവ്, രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശരത് യാദവ് പങ്കെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

chandrika: