X

രാജ്യസഭയില്‍നിന്നും പുറത്താക്കിയതിനെതിരെ ശരത് യാദവ് ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍നിന്നും പുറത്താക്കിയ നടപടിക്കെതിരെ മുന്‍ ജനതാദള്‍ യുനൈറ്റഡ് പ്രസിഡന്റ് ശരത് യാദവ് ഡല്‍ഹി ഹൈക്കോടതിയില്‍.  ഡിസംബര്‍ നാലിനാണ് ശരത് യാദവിനെ അപ്പര്‍ ഹൗസില്‍ നിന്നും നായിഡു നീക്കം ചെയ്തത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ശരത് യാദവ് കോടതിയെ സമീപിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ എം.പിമാരെ അയോഗ്യരാക്കണം എന്ന് ജെ.ഡി.യു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു യാദവിനെതിരെയുള്ള നീക്കം.

ജൂലായില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ കോണ്‍ഗ്രസ്സുമായുള്ള ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയുമായി സഖ്യം ഉണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശരത് സയാദവും അലി അന്‍വറും പാര്‍ട്ടി വിട്ടിരുന്നത്.

വൈസ് പ്രസിഡന്റ് അദ്ദേഹത്തിന്റെ ഉത്തരവില്‍ പറയുന്നത് രാജ്യസഭാ ഇലക്ഷന് സ്ഥാനാര്‍ത്ഥിയാകാന്‍ പ്രത്യേകം സജ്ജീകരിച്ചതാണ് മെമ്പര്‍ഷിപ്പ്, അതിനാല്‍ യാദവ് സ്വമേധയാ മെമ്പര്‍ഷിപ്പ് പാര്‍ട്ടിക്ക് തിരിച്ചു നല്‍കുകയായിരുന്നു എന്നാണ്. പാര്‍ട്ടി വിട്ട യാദവിന്റെയും അന്‍വറിന്റെയും രാജ്യസഭാംഗത്വം അയോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ അഞ്ചിനാണ് ജെ.ഡി.യു നേതാക്കളായ ആര്‍.സി.പി സിങ്ങും സഞ്ജയ് ജായും വെങ്കയ്യ നായിഡുവിന് പരാതി നല്‍കിയിരുന്നത്.

 

 

chandrika: