കൊടുങ്ങല്ലൂര്‍ ശങ്കുബസാര്‍ ഇരട്ട കൊലപാതക കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. പ്രതികളായ രശ്മിത്, ദേവന്‍ എന്നിവരെയാണ് തൃശ്ശൂര്‍ ഫസ്റ്റ് അഡിഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. പ്രതികള്‍ 2 ലക്ഷം രൂപ പിഴയും അടക്കണം.
2012ലാണ് മുന്‍ വൈരാഗ്യത്താല്‍ ചിറ്റാപുറത്ത് മധു, കോലാന്തറ സുധി എന്നിവരെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ശങ്കുബസാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെയുണ്ടായ വഴക്കാണ് വൈരാഗ്യത്തിന് കാരണം. പ്രോസക്യൂഷന്‍ ഭാഗത്തുനിന് 24 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകകളും , 37 മുതലുകളും ഹാജരാക്കിയിരുന്നു. കാവടി എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന വാദം അംഗീകരിച്ചാണ് കോടതി പ്രതികളെ ശിക്ഷിച്ചത്.