X

കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്ന് ശങ്കരാചാര്യർ; ‘രാഷ്ട്രീയക്കാർ ആരാധനാലയങ്ങളിൽ കടന്നുകയറുന്നു’

കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വര്‍ണം കാണാതായതായി ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതി ആരോപിച്ചു. ശ്രീകോവിലിനുള്ളില്‍ വലിയ സ്വര്‍ണ തട്ടിപ്പ് നടന്നിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ ആരാധനാലയങ്ങളിലേക്ക് കടന്നുകയറുകയാണ്. ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഈ വിഷയം എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഡല്‍ഹിയില്‍ കേദാര്‍നാഥ് മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കുന്നതില്‍ പ്രതിഷേധമുയരുന്നതിനിടെയാണ് ഗുരുതര ആരോപണങ്ങളുമായി അവിമുക്തേശ്വരാനന്ദ സരസ്വതി രംഗത്തെത്തിയത്. കേദാര്‍നാഥ് മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കുന്നത് അഴിമതിക്ക് വഴിയൊരുക്കുമെന്നും കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പ്രാധാന്യം കുറയാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 12 ജ്യോതിര്‍ലിംഗങ്ങള്‍ ശിവപുരാണത്തില്‍ പേരും സ്ഥലവും സഹിതം പരാമര്‍ശിച്ചിട്ടുണ്ട്. കേദാര്‍നാഥിന്റെ വിലാസം ഹിമാലയത്തിലാണ്. അത് എങ്ങനെ ഡല്‍ഹിയില്‍ നിര്‍മിക്കാനാകുമെന്നും ശങ്കരാചാര്യര്‍ ചോദിച്ചു.

ഡല്‍ഹിയില്‍ കേഥാര്‍നാഥ് മാതൃകയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.

webdesk13: