എല്‍.ഡി.എഫ് സിറ്റിങ് സീറ്റായിരുന്ന അരൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് തിരിച്ചു പിടിച്ച് യു.ഡി.എഫ്. ഷാനിമോള്‍ ഉസ്മാനാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചത്. 1955 വോട്ടിന്റെ ഭൂരിപക്ഷത്തിനാണഅ ജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി.പുളിക്കലിനെയും എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബുവിനെയും തോല്‍പിച്ചാണ് ഷാനിമോള്‍ ഉസ്മാന്‍ ഇരിപ്പുറപ്പിച്ചത്.
68851 വോട്ടുകളാണ് യു.ഡി.എഫ് നേടിയത്. 66896 വോട്ടുകള്‍ എല്‍.ഡി.എഫും 16295 വോട്ടുകള്‍ എന്‍.ഡി.എയും നേടി.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മുന്നോട്ടുവരാന്‍ സാധിച്ചിരുന്നില്ല. മണ്ഡലത്തില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളിലും ഷാനിമോള്‍ ഉസ്മാനാണ് മുന്നേറിയത്. തുടക്കം മുതല്‍ തന്നെ ഷാനിമോള്‍ ഉസ്മാന് അരൂരില്‍ വോട്ടുനിലയില്‍ ലീഡ് ഉണ്ടായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 648 വോട്ടുകളുടെ ഭൂരിപക്ഷമാണ് അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ സ്വന്തമാക്കിയിരുന്നത്. ഈ നേട്ടം കൂടി പരിഗണിച്ചായിരുന്നു അരൂരില്‍ ഷാനിമോളെ ഇത്തവണ സ്ഥാനാര്‍ഥിയായി നിര്‍ത്തിയതും. ഈ നീക്കം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.
2016ല്‍ എല്‍.ഡി.എഫ് നേടിയ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പിലൂടെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.