ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്ന് കാണിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ മുഖ്യ തെരെഞ്ഞെടുപ്പ് ഏജന്റ് ജോണ്‍സണ്‍ ഏബ്രഹാം മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാന തെരെഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കി.
ഇന്ത്യയിലെ ഏറ്റവും മികച്ച എം.എല്‍.എ എന്ന തലകെട്ടോടുകൂടി പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ മികച്ച എം.എല്‍.എ എന്ന ഒരു പുരസ്‌കാരം നല്‍കുന്നില്ല. ആയതിനാല്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായിട്ടാണ് ഇങ്ങനെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് യു.ഡി.എഫ് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് തെരെഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്